Advertisment

പോലീസിന്റെ ശമ്പളവും അധികാരവും മാധ്യമ വായാടിത്തരങ്ങള്‍ക്ക് പുറമേ വാലാട്ടിനടക്കാനല്ല. അന്വേഷണം മാധ്യമങ്ങളുടെ വഴിയേ പോകുമ്പോള്‍ ചരിത്രത്തിൽ നമ്പി നാരായണന്മാർ ഉണ്ടാകുന്നു....!

author-image
admin
New Update

- വര്‍ഗ്ഗീസ് വള്ളിക്കാട്ട് / പ്രതികരണം 

Advertisment

publive-image

രാളെ കാൽ നൂറ്റാണ്ടുകാലം അപമാനത്തിന്റെയും സംശയത്തിന്റെയും ഇരുട്ടിലൂടെ നടത്താനും, മാനസികമായി തളർത്താനും, ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകർക്കാനും കേരളത്തിലെ കൂലിയെഴുത്തുകാരുടെ പുറകെനടന്ന പൊലീസിന് കഴിഞ്ഞു. അതാണ് വിശ്വ വിഖ്യാതമായ ചാരക്കേസ്!

publive-image

സംസ്ഥാനത്തെ ഏറ്റവും നല്ല പോലീസ് ഓഫീസർ മാരിൽ ഒരാൾ അന്വേഷിച്ച കേസായിരുന്നിട്ടും, ഐ എസ ആർ ഓ ചാരക്കേസിൽ സത്യത്തിന്റെ നാലയലത്തു എത്താൻ പോലീസിന് കഴിയാതെ പോയതെന്തുകൊണ്ടാണ്?

publive-image

അന്വേഷണ ഉദ്യോഗസ്ഥർക്ക് അരക്കോടി പിഴയിട്ട സുപ്രീം കോടതി നൽകുന്ന ഒരു സന്ദേശമുണ്ട്: പൊലീസിന് സർക്കാർ പരിശീലനവും ശമ്പളവും അധികാരവും നൽകിയിരിക്കുന്നത് മാധ്യമ വായാടിത്തങ്ങൾക്കു പിറകെ വാലാട്ടി നടക്കാനല്ല,

സ്വന്തം തലയും സാമർഥ്യവും ഉപയോഗിച്ച് സത്യസന്ധമായി ജോലിചെയ്യാനാണ്.

publive-image

പോലീസ് ബുദ്ധിയും, യുക്തിയും ആലോചനാ ശേഷിയും മാധ്യമ അജണ്ടകൾക്കു അടിയറവുവച്ചു നടത്തിയിട്ടുള്ള ഏതു കേസന്വേഷണമാണ് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തിയിട്ടുള്ളതും നിരപരാധികളുടെ ജീവിതം തകർക്കാതിരുന്നിട്ടുള്ളതും?

publive-image

മാധ്യമ മുതലാളിമാരും ചില സ്ഥാപിത താല്പര്യക്കാരും രംഗത്തിറക്കിയിട്ടുള്ള ചില "അവതാരങ്ങൾ" കാൽനൂറ്റാണ്ടായി പോലീസിനെ വട്ടം കറക്കി കൊണ്ടുനടക്കുന്ന കേസുകൾ കേരളത്തിൽ വേറെയുമുണ്ടെന്നു ആർക്കാണ് അറിയാത്തത്?

ഇപ്പോഴും നമ്മൾ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയുമാണല്ലോ...നമ്മൾ ഒന്നും പഠിക്കുന്നില്ല... പഠിക്കാൻ നമ്മൾക്ക് മനസ്സില്ല!

Advertisment