Advertisment

മുടികൊഴിച്ചിലകറ്റി മുടിക്ക് ആരോഗ്യം തിളക്കവും ലഭിക്കാന്‍ ..

New Update

മുടികൊഴിച്ചിലകറ്റി മുടിക്ക് ആരോഗ്യം തിളക്കവും ലഭിക്കാന്‍ വീടുകളില്‍ത്തന്നെ ചെലവുകുറഞ്ഞ രീതിയില്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അറിയാം;

Advertisment

publive-image

-  ഒലിവ് ഓയില്‍ തലയില്‍ തേച്ചുപിടിപ്പിച്ചതിനുശേഷം 30 മിനിറ്റുവരെ ഒരു ടവലുപയോഗിച്ച് മുടികെട്ടിവെയ്ക്കുക. അതിനു ശേഷം മുടി ഷാംപു ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒന്നെങ്കിലും ഇപ്രകാരം ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും മുടിക്ക് ആരോഗ്യം നൽകുകയും ചെയ്യും.

-  കറ്റാര്‍ വാഴയുടെ നീരെടുത്ത് കേടുപാടുകള്‍ സംഭവിച്ച മുടിയില്‍ നേരിട്ട് പുരട്ടുക. കറ്റാര്‍വാഴനീരും വെളിച്ചെണ്ണയും ചേര്‍ത്ത് തലയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. പത്തുപതിനഞ്ച് മിനിറ്റ് കഴിയുമ്പോള്‍ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക.

-  മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 1/4 കപ്പ് തേനും നനഞ്ഞ തലയില്‍ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിന് ശേഷം പച്ചവെള്ളത്തില്‍ കഴുകികളയുക. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുക.

-  നന്നായി പഴുത്ത രണ്ടുവാഴപ്പഴവും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും അതേ അളവില്‍ തേനും ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം അത് ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക.

Advertisment