Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് രാജ്യവര്‍ദ്ധന്‍ റാത്തോര്‍

New Update

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേതെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു. ആറ് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി മെഡിക്കല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതാക ഉയരുമ്പോള്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Advertisment

പെണ്‍കുട്ടികളുടെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കുമ്പോള്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ പതാക വേദിയില്‍ ഉയരുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. രാജ്യവര്‍ദ്ധന്‍ പറഞ്ഞു.

publive-image

കഴിഞ്ഞ ദിവസം ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകര്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഷൂ ട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം.

ക്വാളിഫിക്കേഷന്‍ റൗണ്ടിലും ഫൈനല്‍ റൗണ്ടിലും റെക്കോര്‍ഡ് നേട്ടമാണ് മനു ഭേക്കര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് മനു പങ്കെടുക്കാന്‍ തുടങ്ങിയത്.

വെള്ളിമെഡല്‍ ഇന്ത്യയുടെ തന്നെ ഹീന സിധുവിന് ലഭിച്ചു. വനിതകളുടെ 69 കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവ് സ്വര്‍ണം നേടിയിരുന്നു. സ്‌നാച്ച് വിഭാഗത്തില്‍ 100 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 122 കിലോയുമാണ് പൂനം എടുത്തുയര്‍ത്തിയത്. സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയില്‍ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 69 കിലോ വിഭാഗത്തില്‍ പൂനം വെങ്കല മെഡലായിരുന്നു കരസ്ഥമാക്കിയിരുന്നത്. നാല് വര്‍ഷത്തിന് ശേഷം 22 കാരിയായ പൂനം സ്വര്‍ണമെഡല്‍ എന്ന സ്വപ്‌നമാണ് സ്വന്തമാക്കിയത്.

Advertisment