Advertisment

ബിജെപിയുടേത് അവസരവാദ നടപടി; പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

New Update

ശ്രീനഗര്‍: കശ്മീരില്‍ പിഡിപിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ്. പിഡിപിയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. ബിജെപിയുടേത് അവസരവാദ നടപടിയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Advertisment

ബിജെപി പിന്തുണ പിന്‍വലിച്ചതോടെ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ബിജെപി മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.

publive-image

ബി.ജെ.പിയാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറിയത്. കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ സൂത്രധാരനായ ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്. പി.ഡി.പിയുമായുള്ള സഖ്യം ഇനി തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാം മാധവ് പറഞ്ഞു.

കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ധിച്ചുവെന്ന് രാം മാധവ് ആരോപിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും അപകടത്തിലാണ്. ഷുജാത് ബുഖാരിയുടെ കൊലപാതകം അതിന് ഉദാഹരണമാണെന്നും രാം മാധവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ബി.ജെ.പിയുടെ മന്ത്രിമാര്‍ രാജിവച്ചു. നേരത്തെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.

Advertisment