Advertisment

തിടനാട് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ നിന്നും കോൺഗ്രസിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

New Update

publive-image

Advertisment

തിടനാട്: കേരള കോൺഗ്രസ് ജോസ് വിഭാഗത്തുനിന്നും കോൺഗ്രസിലേക്ക് ഉള്ള ഒഴുക്ക് തുടരുന്നു. ജോസ് കെ മാണിയുടെ മുന്നണി മാറ്റവും, ജനാധിപത്യ വിശ്വാസികളായ യുഡിഎഫ് പ്രവർത്തകരെ ഇടതുപക്ഷ പാളയത്തിൽ

തളച്ചിടാനും ഉള്ള തീരുമാനത്തോട് പ്രതിഷേധിച്ച് തിടനാട് പഞ്ചായത്തിൽ നിന്നും സെബാസ്റ്റ്യൻ പനക്കക്കുഴി, എം വി തോമസ് മുത്തനാട്ട്, സജി കിണറ്റുകര, സാജു കിണറ്റുകര, മരിയറ്റ പുന്നകുഴിയിൽ എന്നിവരും മറ്റു പ്രവർത്തകരും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മെമ്പർഷിപ്പ് ശ്രി ആന്റോ ആൻറണി എംപിയിൽ നിന്നും സ്വീകരിച്ചു.

publive-image

തിടനാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രി സുരേഷ് കാലായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി മെമ്പർ ശ്രീ തോമസ് കല്ലടൻ, ഡീ സി സി ജനറൽ സെക്രട്ടറി ശ്രീ ജോമോൻ ഐക്കര,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇല്യായസ്, തിടനാട് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും ആയ ശ്രീമതി സുജ ബാബു, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് വർക്കിച്ചൻ പൊട്ടംകുളം, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ , കെപിസിസി ന്യൂനപക്ഷ സെൽ സ്റ്റേറ്റ് വൈസ് ചെയർമാൻ ജോർജ് തോമസ് ഇലഞ്ഞിമറ്റം, ചാൾസ് ആന്റണി, അഡ്വ വി ജെ ജോസ്,ബേബി കൊല്ലിയിൽ, ഡൊമിനിക് സാവിയോ, ജോസ് പനക്കകുഴി, സന്തോഷ് എലിപ്പുലികാട്ട്‌, ജോസ് നമ്പുടകത്ത്, ജോസഫ് കിണറ്റുകര, മാർട്ടിൻ വയംപോത്തനാൽ, സക്കറിയസ് ബെന്നി കൊല്ലി, സണ്ണി വെളുത്തേടത്തുകാട്ടിൽ, കുര്യച്ചൻ പൂവത്തിനാൽ, സിബിച്ചൻ പൂവത്തിനാൽ, റെനി, ആൻസി എലിപ്പുലികാട്ട്‌, സന്തോഷ് നടമാടത്ത്, ബാബു തുണ്ടത്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.

jos k mani
Advertisment