Advertisment

ജോസ് കെ മാണി ഇടത്തേയ്ക്ക് ചായുമ്പോള്‍ മാണി സി കാപ്പന്‍ വലത്തേയ്ക്ക് ചാടുമോ ? രാഷ്ട്രീയമല്ല വികസനമാണ് ആയുധമെന്ന് ജോസ് കെ മാണി !  മറുപടിയായി കാപ്പന്‍റെ സപ്ലിമെന്‍റ്  ഉത്സവം  ! ചരിത്രം വഴിമാറുന്നുവെന്ന് കാപ്പന്‍, ചരിത്രം വളച്ചൊടിക്കരുതെന്ന് ജോസ് - തെരഞ്ഞെടുപ്പെത്തും മുമ്പേ പാലായില്‍ വിവാദം കൊഴുക്കുന്നു !

New Update

publive-image

Advertisment

പാലാ: നിയമസഭാതെരഞ്ഞെടുപ്പിനു മുമ്പേ ഇത്തവണ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളില്‍പ്രധാനമായിരിക്കും പാലാ. പ്രധാനപ്പെട്ട കേരളാ കോണ്‍ഗ്രസ് എന്ന്വിശേഷിപ്പിക്കപ്പെടുന്ന കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ മാണിമത്സരിക്കുന്നു എന്നതിനപ്പുറം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി മാറ്റുരയ്ക്കുന്നപരീക്ഷണംകൂടിയായിരിക്കും അടുത്ത പാലാ തെരഞ്ഞെടുപ്പ്.

നിലവില്‍പുറത്തുവരുന്ന സൂചനകള്‍ പ്രകാരം മറ്റൊരു രാഷ്ട്രീയ പ്രാധാന്യംകൂടി പാലായ്ക്ക്കൈവന്നേക്കും. സിറ്റിംങ്ങ് എംഎല്‍എ ആയ ഇടതുപക്ഷ പ്രതിനിധി അടുത്ത തവണ വലതുപക്ഷപ്രതിനിധിയായി മത്സരിക്കാനുള്ള സാധ്യതയാണത്.

പാലായില്‍ അടുത്ത തവണയും താന്‍തന്നെഎന്‍സിപി പ്രതിനിധിയായി മത്സരിക്കും എന്നാണ് മാണി സി കാപ്പന്‍നിലപാടറിയിച്ചിരിക്കുന്നത്. ആരെതിര്‍ത്താലും താന്‍ മത്സരിക്കുമെന്നാണ് ഞായറാഴ്ച കാപ്പന്‍ പാലായിലെ പത്രക്കാരോട് പറഞ്ഞത്. എന്‍സിപിപിളരുകയും കാപ്പന്‍ വിഭാഗം യുഡിഎഫിലെത്തുകയും ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്.

അത്തരമൊരുനീക്കത്തിന്‍റെ സൂചനകള്‍ പുറത്തുവന്നതോടെ പാലാ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ഇടം പിടിച്ചിരിക്കുകയാണ്.

കാപ്പനോടും കരുതലോടെ !

കെഎംമാണിയുടെ മരണത്തിനും പാര്‍ട്ടിയിലെ പിളര്‍പ്പിനും ശേഷം കേരളാ കോണ്‍ഗ്രസ്-എമ്മില്‍ശക്തനായ ജോസ് കെ മാണിതന്നെയായിരിക്കും പാലായില്‍ മത്സരിക്കുകയെന്നത് ഏറക്കുറെഉറപ്പാണ്. അത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്ന നിലയിലായിരിക്കും എന്നുംഉറപ്പായിരിക്കുന്നു. കെഎം മാണി 52 വര്‍ഷം വിജയിച്ച, കേരളാ കോണ്‍ഗ്രസ് ആസ്ഥാനമായ പാലാ ജോസ് കെ മാണിക്കുവേണ്ടിവിട്ടുനല്‍കാന്‍ എല്‍ഡിഎഫ് മാണി സി കാപ്പനോട് ആവശ്യപ്പെടും. പകരം അദ്ദേഹത്തിനുസുരക്ഷിതമായ മറ്റൊരു മണ്ഡലം അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ പാലാഉപേക്ഷിക്കാനില്ലെന്ന നിലപാട് കാപ്പന്‍ അറിയിച്ചുകഴിഞ്ഞു. അത് ഗൗരവതരമായരാഷ്ട്രീയനീക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണെന്നും വ്യക്തം.

കെഎംമാണിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാലാ കൈവിട്ടുപോയതിന്‍റെ ക്ഷീണം ജോസ്കെ മാണിക്കും കേരളാ കോണ്‍ഗ്രസിനും ഇന്നും മാറിയിട്ടില്ല. അത് ആവര്‍ത്തിക്കാതിരിക്കാനാകുംകേരളാ കോണ്‍ഗ്രസിന്‍റെ ജാഗ്രത. 2 വര്‍ഷമൊഴികെ 50 വര്‍ഷവും കെഎം മാണിസാറിനൊപ്പം നിന്ന യുഡിഎഫിനെ വിട്ട്എതിര്‍പാര്‍ട്ടിക്കൊപ്പം കൈ കോര്‍ക്കുന്നതിന്‍റെ ആശങ്കയും ജോസ് കെ മാണിക്കുണ്ട്.

രാഷ്ട്രീയമല്ല വിഷയം - വികസനം

ജോസ് കെമാണിയുടെ ആത്മവിശ്വാസം വികസനം തന്നെയാണ്. പാര്‍ലമെന്‍റംഗം എന്ന നിലയില്‍കോട്ടയത്ത് കൊണ്ടുവന്ന ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ആധുനികവികസന നായകന്‍ എന്ന സല്‍പേര് ജോസ് കെ മാണിക്ക് സമ്മാനിച്ചിട്ടുണ്ട്.

പാലാക്കാര്‍ക്ക്നോക്കിക്കാണാന്‍ തലയെടുപ്പോടെ നില്‍ക്കുന്ന വലവൂരിലെ ഐഐടിയും കുറവിലങ്ങാട്ടെ സയന്‍സ്സിറ്റിയും കോട്ടയത്തെ മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ ജോസ് കെമാണിയുടെ നേട്ടങ്ങള്‍ക്ക് തിലകക്കുറിയാണ്. കേന്ദ്ര റോഡ് ഫണ്ട് വഴി കേരളത്തിലേറ്റവുമധികംറോഡ് വികസനം നടപ്പിലാക്കിയ എംപിയും ജോസ് കെ മാണിയാണ്.

അതിനാല്‍തന്നെജോസ് കെ മാണിയില്‍ രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്.വികസനകാര്യത്തില്‍ ആ പ്രതീക്ഷ പിതാവ് കെഎം മാണിയുടെ നേട്ടങ്ങള്‍ക്കുംഅപ്പുറത്താണ്.

അതിനൊപ്പമാണ്മാണിസാര്‍ കൈ പിടിച്ചുനടത്തിയ കേരളാ കോണ്‍ഗ്രസിലെ അണികളുടെ പിന്തുണ. പിജെ ജോസഫുംകൂട്ടരും പിരിഞ്ഞുപോയെങ്കിലും കേരളാ കോണ്‍ഗ്രസിന്‍റെ അണികളെ ഒപ്പം നിര്‍ത്താന്‍കഴിഞ്ഞെന്നത് ജോസ് കെ മാണിയുടെ വിജയമാണ്.

പാലാ നിയോജകമണ്ഡലത്തിലെഒന്നാം പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്നാണ് അവകാശവാദം. എന്തായാലും നിര്‍ണായകമായവോട്ട് ബാങ്ക് കേരളാ കോണ്‍ഗ്രസിനിവിടെയുണ്ട്. അതിനൊപ്പം ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണ കൂടിയാകുമ്പോള്‍ വിജയം അനായാസമാകുമെന്ന് ജോസ് കെമാണി കണക്കുകൂട്ടുന്നു. പാലായിലെ നിഷ്പക്ഷരായ,വികസനം ആഗ്രഹിക്കുന്ന ജനങ്ങളുടെപിന്തുണകൂടി ലഭിച്ചാല്‍ പാലാ ഭദ്രമാണെന്ന് ജോസ് കെ മാണി കരുതുന്നു.

കാപ്പന്‍ കോട്ട മാറുമോ ?

നേരേതിരിച്ചാണ് മാണി സി കാപ്പന്‍റെ പ്രതീക്ഷ. യുഡിഎഫിന്‍റെ കോട്ടയാണ് പാലാ എന്ന്കാപ്പനറിയാം. തന്‍റെ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പോലും നിര്‍ണായകമായത് അസ്വസ്ഥരായയുഡിഎഫ് അണികളുടെ വോട്ടായിരുന്നു എന്നതും കാപ്പന്‍ കണക്കുകൂട്ടുന്നു.

കെഎംമാണിയുടെ മരണശേഷമുണ്ടായ പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഉപതെരഞ്ഞെടുപ്പോടുകൂടിയുഡിഎഫിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളും മാണി സി കാപ്പന്‍റെ വിജയത്തിന് നിര്‍ണ്ണായകമായി.പാലായില്‍ മാറ്റം ആഗ്രഹിച്ച ജനത്തിന്‍റെ പിന്തുണകൂടിയായപ്പോള്‍ കാപ്പന്‍റെ വിജയംഉറപ്പിച്ചു.

അന്ന് നിര്‍ണായകമായവോട്ട് ബാങ്ക് നഷ്ടമാകാതെ വീണ്ടും തന്‍റെ പെട്ടിയില്‍ തന്നെ വീഴ്ത്തുകയാണ് ഇനികാപ്പന്‍റെ ലക്ഷ്യം. അതിന് വേണ്ടിവന്നാല്‍ യുഡിഎഫ് ലേബല്‍ അണിയേണ്ടിവന്നാലുംഅതിനും മടിക്കില്ലെന്ന സൂചനയാണ് കാപ്പന്‍ ക്യാമ്പില്‍നിന്നും പുറത്തുവരുന്നത്.

സപ്ലിമെന്‍റ് പാരയാകുമോ ?

നിയമസഭാംഗമായതിന്‍റെഒന്നാം വര്‍ഷം തികയുന്നതിന്‍റെ ഭാഗമായി നാട്ടിലുള്ള പത്രങ്ങളിലെല്ലാം സപ്ലിമെന്‍റായിവികസനത്തിന്‍റെ ഒരു കണക്കുപുസ്തകം കാപ്പന്‍ പുറത്തിറക്കിയിരുന്നു. സപ്ലിമെന്‍റിറക്കുന്നനേതാക്കള്‍ക്ക് ശുഭകരമല്ല പാലായിലെ രാഷ്ട്രീയം എന്നത് സമീപകാല ചരിത്രമാണ്. പക്ഷേഅത് കാപ്പന് എത്രത്തോളം ബാധകമായിരിക്കും എന്ന് കണ്ടറിയണം.

എന്തായാലും മുഖ്യമന്ത്രിപിണറായി വിജയന്‍റെ ഒരു ഫോട്ടോപോലും ഇല്ലാതെ, ഇടതു സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാതെസപ്ലിമെന്‍റ് പുറത്തിറക്കിയതില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷമുണ്ട്.

കാപ്പന്‍റെനീക്കം 'ബുദ്ധിപര'മായിരുന്നിരിക്കാം. പക്ഷേ അതിലെഴുതിയ കാര്യങ്ങള്‍ ജനത്തെബോധിപ്പിക്കാന്‍ കഴിയണം. ചിലര്‍ വരുമ്പോള്‍ചരിത്രം വഴിമാറും എന്ന സപ്ലിമെന്‍റിലെ തലക്കെട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ചിലര്‍ വരുമ്പോള്‍ ചരിത്രം വളച്ചൊടിക്കും എന്ന്.

പാലാ ബൈപ്പാസിന്‍റെ മൂന്നിടങ്ങളിലെ തടസങ്ങള്‍ നീക്കി ആ ഭാഗങ്ങള്‍ വീതികൂട്ടാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. അതിനുമുമ്പേ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന ഫ്ലക്സ് സ്ഥാപിച്ചു ! ചേര്‍പ്പുങ്കല്‍ പാലം പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു.

പക്ഷേ സ്ഥിതി തഥൈവ. പാലാ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഹൈവേകള്‍ക്ക് നിലവിലുള്ളതുപോലെ ഒരു സാഹചര്യം സമീപകാലത്തുണ്ടായിട്ടില്ല. ഇതൊക്കെ കാപ്പന്‍ മറുപടിപറയേണ്ടിവരുന്ന കാര്യങ്ങളാണ്. വികസനം കഴിഞ്ഞിട്ടേ പാലാക്കാര്‍ക്ക് എന്തും ഉള്ളു. രാഷ്ട്രീയമൊക്കെ പിന്നത്തെ കാര്യം. കാപ്പനും ജോസും അതാണ് മനസിലാക്കേണ്ടത്.

pj joseph pala news jos k mani
Advertisment