Advertisment

കൊറോണ: ഡോക്ടറുടെ കുറിപ്പ് പങ്കുവച്ച് ചെന്നിത്തല

New Update

കൊറോണ വൈറസ് സംബന്ധിച്ച മഥ്യാധാരണയും സത്യവും വെളിപ്പെടുത്തി ഡോക്ടര്‍ പദ്മനാഭ ഷേണായി തയാറാക്കിയ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ചെന്നിത്തല ഡോക്ടറുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

ഡോ. പദ്മനാഭ േഷേണായിയുടെ കുറിപ്പ് ഇങ്ങനെ

കൃത്യമായ മരുന്നില്ലാത്ത ഒരു വൈറസിനെതിരായി ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ അതിന്റെ വ്യാപനത്തെ എങ്ങിനെ പ്രതിരോധിക്കാം എന്നത് ഇന്നത്തെ ചുറ്റുപാടില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ് ....

മിഥ്യ1 :- കൊറോണ വൈറസ് അത് ബാധിച്ച എല്ലാവരേയും കൊന്നൊടുക്കും.

സത്യമെന്തെന്നാല്‍, മരണം സംഭവിക്കുന്നത് അസുഖം ബാധിച്ചവരില്‍ ഏകദേശം 2-3% ന്യൂനപക്ഷത്തിന് മാത്രമാണ്. ആരോഗ്യമുള്ള ഒരാള്‍ ഒരു സാധാരണ ജലദോഷം ബാധിച്ചത് പോലെ രോഗവിമുക്തനാകുന്നു. ഹൃദയസംബന്ധമായും, ലംഗ്‌സ് സംബന്ധമായും മറ്റ് അനാരോഗ്യവാന്മാരായ രോഗികളില്‍ ആണ് ഈ വൈറസ്ബാധ മരണകാരണമാകുന്നത്.

മിഥ്യ2:- കൊറോണ വൈറസ് മൃഗങ്ങളില്‍ കൂടി മാത്രമേ പകരൂ. ഈ രോഗത്തിന്റെ വ്യാപനം വളരെ ചെറിയ തോതില്‍ മാത്രമേയുള്ളൂ .

സത്യം എന്തെന്നാല്‍, ഈ രോഗം മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് ഒരു കാട്ടുതീ പോലെ പകരുന്ന ഒന്നാണ്. ഒരു രോഗിയില്‍നിന്നും മറ്റ് മൂന്നു പേരിലേക്ക് എന്ന തോതില്‍ 1 , 3 , 9,27 ----- 71 എന്ന വേഗത്തില്‍ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന ഒരു മാരക പകര്‍ച്ചവ്യാധിയാണ് ഇത് .

മിഥ്യ3 :- രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാത്ത ഒരാളില്‍നിന്നും ഈ രോഗം പകരുകയില്ല.

ഈ രോഗത്തെ സംബന്ധിച്ച ഏറ്റവും തെറ്റായതും, അപകടകരവുമായതുമായ തെറ്റിധാരണയാണിത് . യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണ് . മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന കൊറോണ വൈറസ് ശ്വസനേന്ദ്രിയങ്ങളില്‍ വച്ച് പല മടങ്ങായി എണ്ണം വര്‍ദ്ധിപ്പിക്കുകയും , രോഗലക്ഷണം പ്രകടമാക്കുന്നതിന് വളരെ മുന്‍പേ തന്നെ മനുഷ്യ സ്രവങ്ങളില്‍ സ്ഥിതി ചെയ്യുകയും ചെയ്യുന്നു . അതുകൊണ്ടുതന്നെ ഇത്തരം ആളുകള്‍ ആരോഗ്യവാന്മാരായി കാണപ്പെടുമ്പോള്‍ തന്നെ രോഗവാഹകരായി മാറുന്നു.

ചിക്കന്‍പോക്‌സ് , ഫ്‌ലൂ പോലുള്ള രോഗങ്ങളാല്‍ ബാധിക്കപ്പെട്ടവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന അവസ്ഥയില്‍ മാത്രമാണ് രോഗം പരത്തുവാന്‍ കാരണമാകുന്നത് . അതുകൊണ്ടുതന്നെ ഈ രോഗബാധിതരെ കണ്ടെത്തുവാനും , മാറ്റിപ്പാര്‍പ്പിക്കുവാനും താരതമ്യേന എളുപ്പമാണ് . എന്നാല്‍ കൊറോണ രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തവര്‍ പോലും രോഗവാഹകരായി മാറി രോഗം പരത്തുന്ന സ്ഥിതിവിശേഷമുള്ളതിനാല്‍ സംശയമുള്ളവരെയും, രോഗബാധിതരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയവരേയും മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സമൂഹവുമായി ഇടപെടാനുള്ള അവസരം നല്‍കാനാകൂ. ടെസ്റ്റ് റിസള്‍ട്ട് വരുന്നത് വരെ സമൂഹനന്മയെ , രാജ്യനന്മയെ കരുതി ഇവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ . അതിനാല്‍ ഇക്കാര്യവുമായി സഹകരണമാനോഭാവത്തോടെ പെരുമാറേണ്ടത് ഓരോ പൌരന്റെയും കടമയാണ്.

മിഥ്യ4:- ഒരു രോഗി കൊറോണ വൈറസ് മൂലമുള്ള പനിയില്‍ നിന്നും മോചിതനായാല്‍ അയാളില്‍ നിന്നും രോഗം പകരുകയില്ല .

വസ്തുത എന്തെന്നാല്‍ , രോഗവിമോചിതനാകുന്ന അവസ്ഥയില്‍ പോലും രോഗി രോഗം പരത്തുന്നതിന് കാരണമായേക്കാം . രോഗിയുടെ ശരീര സ്രവങ്ങള്‍ പരിശോധിച്ച് രോഗബാധിതനല്ലെന്ന് കണ്ടെത്തുംവരെ ഇക്കാര്യത്തില്‍ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചേ തീരൂ .

മിഥ്യ5:- മാസ്‌ക്ക് ആണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം .

വസ്തുത എന്തെന്നാല്‍ , മാസ്‌ക്ക് രോഗപ്രതിരോധത്തിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണെങ്കിലും ഉള്ളംകൈകളുടെ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ് . അതിനാല്‍ ഇടക്കിടെ ഉള്ളം കൈകള്‍ ശുചിയാക്കുന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

കടപ്പാട്: ഡോ. പത്മനാഭ ഷേണായി.

corona virus ramesh chennitha
Advertisment