Advertisment

മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത; പന്നികളെ ബാധിക്കില്ലെന്ന് ഗവേഷകര്‍

New Update

ഡല്‍ഹി: മൃഗങ്ങളെയും കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ട്. മൃഗങ്ങളുടെ കോശങ്ങളിലെ പ്രോട്ടീന്റെ ഘടന പഠന വിധേയമാക്കിയതില്‍ നിന്നുമാണ് ഇക്കാര്യം കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ ഫോര്‍ഡ് സര്‍വ്വകലാശാലയിലാണ് ഗവേഷണം നടന്നത്.

Advertisment

publive-image

എല്ലാ മൃഗങ്ങളെയും കൊറോണ ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ പൂച്ചകളിലും കന്നുകാലികളിലും വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, പന്നികള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. നേരത്തെ, കടുവകളില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചയായ വിഷയമാണ് മൃഗങ്ങളിലെ രോഗബാധ. കൊറോണ മൃഗങ്ങളെയും ബാധിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. മൃഗങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്നുള്ള സംശയവും ശക്തമായി നിലനില്‍ക്കുകയാണ്.

corona virus
Advertisment