Advertisment

ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 2,38,00,738 ആയി

New Update

വാഷിങ്ടണ്‍ : ലോകത്തെ ആശങ്കയിലാക്കി ഇതുവരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,38,00,738 ആയി. അമേരിക്കയില്‍ പുതുതായി 39,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം എട്ടുലക്ഷത്തി പതിനാറായിരം കടന്നു. ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 8,16,535 പേര്‍ക്കാണ്. 61,767 പേര്‍ രോഗം ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

അതേസമയം 1,63,47,923 ആളുകള്‍ കോവിഡ് രോഗബാധയില്‍ നിന്നും മുക്തി നേടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 59,14,713    ആയി. ആകെ മരണം 1,81,097. രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 3,627,217 ആണ്. 1,15,451 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നാമതുള്ള ഇന്ത്യയില്‍ രോഗം ബാധിച്ചത് 31,64,881 പേര്‍ക്കാണ്.

 

covid 19 corona world
Advertisment