Advertisment

‘മകളുടെ ഘാതകരുടെ വധശിക്ഷ വൈകുന്നത് എന്തുകൊണ്ട്’, ചോദ്യവുമായി നിര്‍ഭയയുടെ അമ്മ വനിതാ കമ്മീഷന് മുന്നില്‍

New Update

Advertisment

‘നിര്‍ഭയ’ കേസിലെ പ്രതികളുടെ   വധശിക്ഷ വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്  കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്

ഡല്‍ഹി വനിതാ കമ്മീഷനെ സമീപിച്ചു.  വധശിക്ഷ വിധിച്ച നാലു പേരുടെയും ശിക്ഷാവിധി നടപ്പാകാതെ മകള്‍ക്കു നീതി ലഭിക്കില്ല. അതിനാല്‍, എത്രയും വേഗം പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നും ആശാദേവി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞവര്‍ഷം ജൂലൈ ഒന്‍പതിനാണ് നാലുപേര്‍ക്കും വധശിക്ഷ വിധിച്ചത്. എന്നാല്‍, നാളിതുവരെയായി ശിക്ഷാവിധി നടപ്പാക്കാന്‍ അധികൃതര്‍ തയാറായില്ല്. ഇതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്കു ഇന്ന് നോട്ടിസ് അയച്ചിരുന്നു.ഇതു രണ്ടാം തവണയാണു ശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കണെമെന്ന ആവശ്യവുമായി ആശാദേവി ഡല്‍ഹി വനിതാ കമ്മീഷനെ സമീപിക്കുന്നത്.

നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യത്ത് കൊച്ചുകുട്ടികള്‍ അടക്കമുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാനോ പ്രതികള്‍ക്ക് ശിക്ഷനടപ്പാക്കാനോ അധികാരികള്‍ ശ്രമിക്കുന്നില്ല. ഇത് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും ആശാ ദേവി പറഞ്ഞു.

വധ ശിക്ഷ സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ ഇതില്‍ മൂന്ന് പേര്‍ വിധി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചിരുന്നു. അക്ഷയ് സിംഗ് എന്ന പ്രതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയിട്ടില്ല. കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.

Advertisment