Advertisment

കുവൈറ്റില്‍ യുവാക്കളെ അപകീര്‍ത്തിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്തുവന്ന യുവതികള്‍ക്ക് 15 വര്‍ഷം ജയില്‍ശിക്ഷ

New Update

കുവൈറ്റ് : കുവൈറ്റില്‍ യുവാക്കളെ അപകീര്‍ത്തിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്തുവന്ന യുവതികള്‍ക്ക് 15 വര്‍ഷം ജയില്‍ശിക്ഷ .കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് അസാധാരണമായ കേസില്‍ വിധി പ്രസ്താവിച്ചത്.

Advertisment

publive-image

രണ്ട് സ്വദേശി യുവതികള്‍ക്കും ബോഡി ബില്‍ഡര്‍മാരായ രണ്ട് യുവാക്കള്‍ക്കുമാണ് 15 വര്‍ഷത്തെ ജയില്‍ശിക്ഷയും കഠിനജോലിയും വിധിച്ചത്. അനാശാസ്യ പ്രവര്‍ത്തനത്തിനും , യുവാക്കളെ അപമാനിച്ചതിനും ഫോട്ടോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കുറ്റത്തിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

വീട്ടിലോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥലത്തു വച്ചോ ആയിരുന്നു യുവതികളും യുവാക്കളും ഇരകളെ കണ്ടുമുട്ടിയിരുന്നത്. യുവതികളുടെ നിര്‍ദേശാനുസരണം മസില്‍മാന്‍മാരായ യുവാക്കള്‍ ഇരകളെ മര്‍ദ്ദിച്ച് കൊള്ള നടത്തുകയും ഫോട്ടോ എടുത്ത് പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് വരികയുമായിരുന്നു.

kuwait kuwait latest
Advertisment