മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 9211 പേര്‍ക്ക്; 298 മരണവും

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, July 29, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 9211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 400651 ആയി.

പുതുതായി 298 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 14463 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 7478 പേര്‍ കൊവിഡ് മുക്തരായി. 239755 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 146129 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ പുതുതായി 1109 പേര്‍ക്കും താനെയില്‍ 1424 പേര്‍ക്കും പൂനെയില്‍ 2591 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ മാത്രം 111991 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

×