Advertisment

കോവിഡ് 19 വ്യാപിക്കുന്നു: അമേരിക്കയില്‍ ഒരു മരണം, ഇറാന്‍ പാര്‍ലമെന്റ് അടച്ചു

New Update

വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു സ്ത്രീ മരിച്ചു. എംപി ഉള്‍പ്പെടെ 43 പേര്‍ കോവിഡ് 19 (കൊറോണ വൈറസ്) ബാധിച്ചു മരിച്ചതോടെ, ഇറാന്‍ പാര്‍ലമെന്റ് അടച്ചു.

Advertisment

publive-image

വൈറസ് ബാധയില്‍ മൂന്നു നഗരങ്ങള്‍ നിശ്ചലമായ ഇറ്റലിയില്‍ മരണസംഖ്യ 29 ആയി ഉയര്‍ന്നു. ആയിരം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 100 പേര്‍ക്കും. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ 'ഐടിബി ബെര്‍ലിന്‍' ചരിത്രത്തില്‍ ആദ്യമായി ജര്‍മനി റദ്ദാക്കി.

അസര്‍ബൈജാന്‍, മെക്‌സിക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഖത്തര്‍ അടക്കം ഗള്‍ഫ് രാജ്യങ്ങളിലും രോഗം പടര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിക്കാത്ത ഏക ഗള്‍ഫ് രാജ്യം സൗദി അറേബ്യയാണ്. യുഎസില്‍ 22 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 47 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയയില്‍ മരണം 17, ഇറാനില്‍ മരണം 43. ഇന്നലെ 593 പേര്‍ക്കു കൂടി ഇറാനില്‍ രോഗം സ്ഥിരീകരിച്ചു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ദക്ഷിണ കൊറിയയിലാണ്-3150. ഉംറ തീര്‍ഥാടനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മക്ക, മദീന നഗരങ്ങളിലേക്കു പ്രവേശനമില്ലെന്നും സൗദി വ്യക്തമാക്കി.

us iran covi19
Advertisment