Advertisment

കോവിഡിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി, രോഗലക്ഷണങ്ങള്‍ ഇങ്ങനെ

New Update

കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി വ്യാപകമാവുകയാണ്. മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. കോവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വിദേശ രാജ്യങ്ങളിലും കണ്ടെത്തിയ രോഗമാണ് ഇപ്പോൾ കേരളത്തിലും കൂടി വരുന്നത്.

Advertisment

publive-image

കോവിഡ് അണുബാധ വന്നിട്ടുള്ള, അല്ലെങ്കിൽ തിരിച്ചറിയാതെ പോകുന്ന കുട്ടികളിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തുന്നത്. അണുബാധക്ക് ശേഷം ചില കുട്ടികളിൽ രണ്ടാഴ്ച മുതൽ രണ്ടു മാസം വരെയുള്ള കാലയളവിൽ ആണ് ഈ രോഗാവസ്ഥ പ്രകടമാകുന്നത്.

പനി, വയറുവേദന, വയറിളക്കം, കണ്ണിലും വായിലും ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകൾ, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഹൃദയത്തിൻറെ പേശികളെ ബാധിക്കുന്ന അവസ്ഥ, വൃക്കയേയും കരളിനേയും ബാധിക്കൽ, രക്തസമ്മർദ്ദം കുറയൽ എന്നീ ഗുരുതരാവസ്ഥയിലേക്കും രോഗം മാറിയേക്കാം.

covid 19 health news
Advertisment