Advertisment

കൊറോണ മുക്തി നേടിയ വയോധിക ജൈന മതാചാരം പിന്തുടര്‍ന്ന് ഭക്ഷണവും വെള്ളവും വേണ്ടെന്ന് വച്ച് ജീവന്‍ ത്യജിച്ചു !

New Update

ഇന്‍ഡോര്‍: കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയ വയോധിക ചികിത്സക്ക് വിസ്സമ്മതിച്ച് മതാചാരപ്രകാരം ജീവന്‍ ത്യജിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 64 വയസ്സുകാരിയാണ് ജൈന മതാചാരം പിന്തുടര്‍ന്ന് ഭക്ഷണവും വെള്ളവും വേണ്ടെന്ന് വച്ചത്. ബുധനാഴ്ച ഇവര്‍ മരിച്ചു.

Advertisment

publive-image

മരിക്കുന്നതിന്റെ തലേദിവസം വരെ ആശുപത്രിയിലായിരുന്ന സ്ത്രീ മഹാരാഷ്ട്രയിലെ ദേവാസിലുള്ള ജൈന തീര്‍ത്ഥാടന കേന്ദ്രമായ പുഷ്പഗിരി സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. പുഷ്പഗിരിയില്‍ ജീവന്‍ സമര്‍പ്പിക്കാനായാണ് ഭക്ഷണവും വെള്ളവും ത്യജിച്ചു കൊണ്ടുള്ള സാന്‍ലേഘ്‌ന എന്ന പരാമ്പരാഗത രീതി അനുഷ്ടിക്കുന്നത്.

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്ത്രീക്ക് ഗുരുതര ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വൈറസ് ബാധ നെഗറ്റീവ് ആയിട്ടും ഇവര്‍ ചികിത്സയില്‍ തുടര്‍ന്നത്. ശ്വാസമെടുക്കാന്‍ പോലും രോഗി ബുദ്ധിമുട്ട് നേരിട്ടിരുന്നതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി പോവുകയായിരുന്നു.

covid 19 death
Advertisment