Advertisment

ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് കോവിഡ് പടരുമെന്നതിന് തെളിവില്ല; വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് കോവിഡ് പടരുമെന്നതിന് തെളിവില്ലെന്ന് എഫ്എസ്എസ്എഐ നിയഗിച്ച കമ്മിറ്റി കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമാണെന്നും ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേ വ്യക്തമാക്കി.

Advertisment

publive-image

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടായതോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളില്‍ കോവിഡിന്റെ സാന്നിധ്യം ഉണ്ടാവുമോ എന്ന ആശങ്ക ഉടലെടുത്തതോടെയാണ് എഫ്എസ്എസ്എഐ പഠനത്തിനായി കമ്മറ്റിയെ നിയോഗിച്ചത്. എന്നാല്‍ ഭക്ഷ്യ വസ്തുക്കളിലൂടെ കോവിഡ് പടരുമെന്നത് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് മാത്രമാണ് കോവിഡ് പടരുക എന്ന ലോകാര്യോഗ സംഘടനയുടേയും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റേയും നിലപാടിനൊപ്പമാണ് എഫ്എസ്എസ്എഐ നിയോഗിച്ച കമ്മിറ്റിയും.

ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് കോവിഡ് പടരുമെന്ന നിലയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നത് ഭക്ഷ്യ ശൃംഖലയെ ബാധിക്കാതിരിക്കാന്‍ കോവിഡിന്റെ സമയത്ത് ശരിയായ വിധം കഴിക്കൂ എന്ന പേരില്‍ ഇ-ഹാന്‍ബുക്ക് ഉള്‍പ്പെടെയുള്ളവ എഫ്എസ്എസ്എഐയുടെ പുറത്തിറക്കിയിരുന്നു.

covid 19 india
Advertisment