Advertisment

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 82,170 പേര്‍ക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്നലെ മാത്രം 82,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം  60,74,703 ആയി ഉയര്‍ന്നു.

Advertisment

publive-image

കഴിഞ്ഞ 24 മണിക്കൂറിനിടെ 1039 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,542 ആയി.

രാജ്യത്ത് നിലവില്‍  9,62,640 രോഗബാധിതര്‍ ചികില്‍സയിലുണ്ട്.  50,16,521 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ ( സെപ്റ്റംബര്‍ 27) രാജ്യത്ത് 7,19,67,230 സാംപിളുകള്‍ പരിശോധന നടത്തി. ഇന്നലെ മാത്രം 7,09,394  സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

covid 19 india
Advertisment