Advertisment

പ്രായ കൂടുതൽ കാരണം ഒരു ആശുപത്രിയും ആദ്യം ചികിത്സിക്കുവാൻ തയ്യാറായിരുന്നില്ല; കോവിഡിനെ അതിജീവിച്ച് 106 വയസുകാരി; ഡിസ്ചാർജ് സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കുവെച്ച് മുത്തശി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോവിഡ് -19 നെ അതിജീവിച്ച് മറ്റൊരു മുത്തശി കൂടെ. ഇത്തവണ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നിന്നുള്ള 106 കാരിയാണ് കോവിഡ് മുക്തയായത്. ആശുപത്രിയിൽ നിന്ന് ലഭിച്ച ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഉയർത്തി കാട്ടി സന്തോഷം പങ്കിടുന്ന മുത്തശിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

Advertisment

publive-image

ഡിസ്ചാർജ് ആയതിന് ശേഷം ഡോക്ടർമാരും നഴ്സുമാരും ചേർന്ന ഊഷ്മളമായ വിടവാങ്ങലാണ് നൽകിയത്. പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അഭിമാനപൂർവ്വം തന്റെ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എല്ലാവരെയും പ്രദർശിപ്പിച്ച് കാണിച്ചതിന് ശേഷമാണ് ഇവർ പുറത്തിറങ്ങിയത്.

പ്രായ കൂടുതൽ കാരണം ഒരു ആശുപത്രിയും ഇവരെ ചികിത്സിക്കുവാൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് മരുമകൾ പറഞ്ഞു. എന്നാൽ കോവിഡ് മുക്തമായ ശേഷമുള്ള അമ്മയുടെ മുഖം കാണുമ്പോൾ സന്തോഷം തോന്നുന്നെന്നും അവർ പറഞ്ഞു.

വൃദ്ധയായ സ്ത്രീയുടെ കോവിഡ് ചികിത്സാ കൈകാര്യം ചെയ്യ്ത ക്ലിനിക് ടീമിനെ അഭിനന്ദിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ഡോ. രാഹുൽ ഗുലെ പറഞ്ഞു.

covid 19
Advertisment