മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; പുതുതായി രോഗം സ്ഥിരീകരിച്ചത് 11147 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 4.11 ലക്ഷം കടന്നു

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, July 30, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 11147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 411798 ആയി.

പുതിയതായി 266 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 14729 ആയി. ഇന്ന് 8860 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതുവരെ 248615 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 148150 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×