Advertisment

രോഗമുക്തി നിരക്ക് 90 ശതമാനം; കൊവിഡ് പ്രതിരോധത്തില്‍ പുതിയൊരു നേട്ടം സ്വന്തമാക്കി ഇന്ത്യ; നിലവിലെ ആക്ടീവ് കേസുകള്‍ ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രം

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ പുതിയൊരു നേട്ടം സ്വന്തമാക്കി ഇന്ത്യ. രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തി. ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രമാണ് നിലവിലെ ആക്ടീവ് കേസുകള്‍. നിലവില്‍ 668154 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്. 50,129 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസവും ആക്ടീവ് കേസുകളുടെ എണ്ണം 7 ലക്ഷത്തിൽ താഴെ നിലനിർത്താൻ രാജ്യത്തിനു സാധിച്ചു.

Advertisment