Advertisment

കുവൈറ്റിലും ബഹ്‌റൈനിലും കൊറോണ പടര്‍ന്നതോടെ ഖത്തറില്‍ കടുത്ത ജാഗ്രത പ്രഖ്യാപിച്ചു ; ഇറാനില്‍ നിന്ന് വരുന്ന യാത്രക്കാര്‍ 14 ദിവസം വീട്ടില്‍ തനിച്ചോ, പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ കഴിയണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് നിര്‍ദേശം

New Update

കുവൈറ്റ് / ദോഹ : കുവൈറ്റിലും ബഹ്‌റൈനിലും കൊറോണ വൈറസ് പടര്‍ന്നതോടെ കടുത്ത ജാഗ്രത പ്രഖ്യാപിച്ച് ഖത്തര്‍. ഇറാനില്‍ നിന്ന് വന്നവര്‍ക്കാണ് കുവൈറ്റിലും ബഹ്‌റൈനിലും രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഖത്തറിലെ തുറമുഖത്തും വിമാനത്താവളത്തിലും കടുത്ത ജാഗ്രത പ്രഖ്യാപിച്ചു. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലേക്ക് കപ്പലുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന കപ്പലുകളെ പ്രത്യേകം നിരീക്ഷിക്കും.

ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ 14 ദിവസത്തേക്ക് വീട്ടില്‍ തനിച്ചോ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ കഴിയണമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പോലും മുന്‍കരുതല്‍ എന്ന നിലയില്‍ ഈ നിബന്ധന പാലിക്കണമെന്നാണ് അറിയിപ്പ്.

kuwait kuwait latest qatar covid 19 corona virus health ministry bahrain iran passengers
Advertisment