തമിഴ്‌നാട്ടില്‍ 5864 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 2.39 ലക്ഷം കടന്നു; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 100 മരണം

നാഷണല്‍ ഡസ്ക്
Thursday, July 30, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 239978 ആയി. ഇന്ന് 5864 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 100 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3841 ആയി ഉയര്‍ന്നു.

ഇന്ന് 5295 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 178178 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 57959 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ 24 മണിക്കൂറിനിടെ 1192 കൊവിഡ് പോസിറ്റീവ് കേസുകളും 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 98767 ആയും മരണസംഖ്യ 2092 ആയും ഉയര്‍ന്നു.

×