തമിഴ്‌നാട്ടില്‍ 5881 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 2.45 ലക്ഷം പിന്നിട്ടു; ചെന്നൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് !

നാഷണല്‍ ഡസ്ക്
Friday, July 31, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ 5881 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 245859 ആയി. പുതിയതായി 94 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 3935 ആയി.

ഇന്ന് 5778 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 183956 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 57968 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം ഇന്ന് 1027 കൊവിഡ് പോസിറ്റീവ് കേസുകളും 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 99794 ആയും മരണസംഖ്യ 2110 ആയും വര്‍ധിച്ചു.

×