Advertisment

ഡോക്ടറുടെ വേഷത്തില്‍ ദേവി; ശൂലത്തിന് പകരം സിറിഞ്ച്; നിഗ്രഹിക്കുന്നത് കൊറോണ വൈറസിനെ ! ഇത് ദുര്‍ഗാപൂജ സര്‍ഗാത്മകത; ശില്പിയെ അഭിനന്ദിച്ച് ശശി തരൂര്‍

New Update

publive-image

Advertisment

കൊല്‍ക്കത്ത: കൊറോണ വൈറസിനെ നിഗ്രഹിക്കുന്ന ദേവി ! ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന അഞ്ചു ദിവസത്തെ ദുര്‍ഗാപൂജയ്ക്ക് മുന്നോടിയായുള്ള ഒരു ദേവീ ശില്പം ശ്രദ്ധേയമാവുകയാണ്.

ഡോക്ടറുടെ വേഷത്തില്‍ ശൂലത്തിന് പകരം സിറിഞ്ച് ഉപയോഗിച്ച് വൈറസിനെ ദേവി നിഗ്രഹിക്കുന്നതാണ് ഇതിവൃത്തം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലൊരു ശില്പം നിര്‍മ്മിച്ച ശില്പികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി.

'കൊല്‍ക്കത്തയില്‍ നിന്ന് ഉചിതമായ ദുര്‍ഗാപൂജ സര്‍ഗാത്മകത. ദേവി വൈറസിനെ നിഗ്രഹിക്കുന്നു. അജ്ഞാതരായ ശില്പികള്‍ക്ക് ആദരവ്- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Advertisment