Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; രോഗബാധിതരുടെ എണ്ണം 1.34 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3965 പേര്‍ക്ക്‌; 69 മരണവും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 3965 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 134226 ആയി.

കൊവിഡ് ബാധിച്ച് 69 പേരാണ് ശനിയാഴ്ച തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതുവരെ 1898 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

അതേസമയം, 3591 പേര്‍ ഇന്ന് രോഗമുക്തി നേടി. 85915 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 46413 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1189 കൊവിഡ് കേസുകളും 25 മരണവും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 76158 ആയും മരണസംഖ്യ 1218 ആയും വര്‍ധിച്ചു.

Advertisment