Advertisment

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആളുമാറി മറ്റൊരു കുടുംബത്തിന് നൽകി; വീഴ്ച സമ്മതിച്ച് അധികൃതർ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തെറ്റായ കുടുംബത്തിന് വിട്ടുനൽകി ആശുപത്രി അധികൃതർ. മഹാരാഷ്ട്രയിലെ താനെയിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.

Advertisment

publive-image

കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിരവധി താത്ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ഇത്തരത്തിൽ താനെയിൽ ഒരുക്കിയ ഗ്ലോബൽ ഹബ് കോവിഡ് ഫെസിലിറ്റിയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ 29ന് ഇവിടെ പ്രവേശിപ്പിച്ച 72കാരന്‍റെ മൃതദേഹമാണ് ആളുമാറി മറ്റൊരു കുടുംബത്തിന് വിട്ടു നല്‍കിയത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വയോധികന്‍റെ വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വിവരം ഒന്നും ലഭിച്ചിരുന്നില്ല.

ഇതിനെ തുടർന്ന് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.. കോവിഡ് രോഗിയെ 'കാണാതായ' സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

latest news covid 19 corona virus all news
Advertisment