Advertisment

പല രാജ്യങ്ങളും പുറത്തുവിടുന്ന കോവിഡ് കൊവിഡ് കണക്കുകള്‍ യഥാര്‍ത്ഥമല്ല; പുറത്തു വരുന്ന കണക്കുകളെക്കാള്‍ ആറ് മടങ്ങ് കൂടുതലാണ് യാഥാര്‍ത്ഥ്യമെന്ന് പഠനം

New Update

സിഡ്നി: ലോകമെമ്പാടും പടര്‍ന്ന കോവിഡ്-19 എന്ന കൊറോണ വൈറസ് ബാധിതരെ കൃത്യമായി തിട്ടപ്പെടുത്താന്‍ സാധ്യമല്ല.  പല രാജ്യങ്ങളും പുറത്തുവിടുന്ന കണക്കുകളേക്കാള്‍ ആറിരട്ടിയോളം വരും യഥാര്‍ത്ഥ കണക്കുകളെന്നാണ് പുതിയ പഠനം.

Advertisment

publive-image

ഓസ്‌ട്രേലിയന്‍ നാഷണല്‍ സര്‍വ്വകലാശാല, മെല്‍ബണ്‍ സര്‍വ്വകലാശാല എന്നിവര്‍ ചേര്‍ന്നാണ് പുതിയ കണ്ടെത്തില്‍ നടത്തിയിരിക്കുന്നത്. 2020 മാര്‍ച്ച് മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്‌. ഏതാണ് 6.2 മടങ്ങ് വര്‍ദ്ധന പല രാജ്യങ്ങളിലും ഉണ്ടായി.

ബ്രിട്ടണ്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുതലായി കാണപ്പെട്ടത്. ഇറ്റലിയിലെ യഥാര്‍ത്ഥ രോഗികള്‍ ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ ഏതാണ്ട് 17 മടങ്ങ് അധികമാണെന്നാണ് കണ്ടെത്തല്‍.

രോഗ നിര്‍ണയം ത്വരിതപ്പെടുത്തിയ ഓസ്‌ട്രേലിയയില്‍ ശരിയായ കണക്കുകള്‍ ഇപ്പോഴുള്ളതിന്റെ 5 മടങ്ങ് അധികമാണെന്നും പഠനം തെളിയിക്കുന്നു.

പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് എങ്ങനെ നാം കോവിഡിനെ നേരിട്ടെന്ന് മനസ്സിലാക്കാം. ലോക്ക്ഡൗണ്‍ എത്രമാത്രം ഉപകാരപ്രദമായെന്നും അടുത്ത രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഏതൊക്കെയെന്നും കണ്ടെത്താന്‍ പഠനം സഹായിക്കുമെന്നും പ്രഫസ്സര്‍ ക്വിന്റിന്‍ ഗ്രാഫ്റ്റന്‍ പറയുന്നു.

ഒരു രാജ്യത്ത് ആകെ കോവിഡ് ബാധിതരില്‍ നിന്നും മരിച്ചവരുടെ എണ്ണം കണ്ടെത്തിയാണ് പഠനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ഔദ്യോഗിക കണക്കുകളേക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് ശരിയായ കണക്കുകളെന്നാണ് വിവരങ്ങള്‍.

covid 19 world corona world
Advertisment