Advertisment

രാജ്യം പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ രാജ്യരക്ഷയ്ക്കായി കൈകോർക്കണം.....

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് രാജ്യം പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ രാജ്യരക്ഷയ്ക്കായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങ ളും മറന്ന് കൈകോർക്കണമെന്ന് സൗഹൃദം ദേശീയവേദി ആവശ്യപ്പെട്ടു.

Advertisment

കൊറോണയ്ക്കെതിരെ യുദ്ധസമാനമായി പൊരുതി വരുമ്പോഴാണ് അതിർത്തി യിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനത്തിന് ഭംഗമുണ്ടാക്കികൊണ്ട് ചൈനയുടെ ഭാഗത്തു നിന്നും ഇന്ത്യൻ സൈനികർക്ക് നേരെ മൃഗീയമായ ആക്രമണം ഉണ്ടായത്.

ലോകം മുഴുവൻ വ്യാപിച്ച വൈറസ് ഉല്ഭവിച്ചത് ചൈനയിൽ നിന്നാണ്. ഇക്കാര്യത്തിൽ ചൈന പ്രതിക്കൂട്ടിലാണ്. ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നത് ചൈന യുടെ വ്യാപാരക്കൊതിയും യുദ്ധവെറിയുമാണ്.

അതിർത്തിയിലെ മറ്റു രാജ്യങ്ങളും ഇന്ത്യയെ പ്രോകോപിപ്പിക്കുന്നതിനു പിന്നിലും ചൈനയുടെ നിഗൂഢകരങ്ങളാണ്. ഈ സാഹചര്യത്തിൽ ഭരണ.. പ്രതിപക്ഷകക്ഷികൾ പരസ്യപോര് നിർത്തണം.വിഷയം പാർലമെന്റ് വിളിച്ചുകൂട്ടി ചർച്ച ചെയ്യണം.പ്രതിപക്ഷം തുറന്ന വിമർശനം ഒഴിവാക്കണം. ഭരണപക്ഷം പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണം. പ്രസിഡന്റ്‌ പി. വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത്‌, കെ. മണികണ്ഠൻ പ്രസംഗിച്ചു.

covid
Advertisment