Advertisment

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ ബന്ധുക്കള്‍ ക്വാറന്റൈനില്‍: പഞ്ചായത്ത് പ്രസിഡന്റ് ചിതയ്ക്ക് തീ കൊളുത്തി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

ഹരിപ്പാട്: ക്യാന്‍സര്‍ ചികിത്സയിലിരിെേക്ക കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ ബന്ധുക്കള്‍ ക്വാറന്റൈനില്‍ ആയതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ചിതയ്ക്ക് തീ കൊളുത്തി. കുമാരപുരം പൊത്തപ്പള്ളി കൊപ്പറാ കിഴക്കതില്‍ ശ്രീധരന്‍ (58) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.

നിര്‍മ്മാണ തൊഴിലാളിയായിരുന്നു ശ്രീധരന്‍. സംസ്‌കാരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഭാര്യ അമ്ബിളി മക്കളായ ആദിത്യന്‍, അഭിരാമി എന്നിവര്‍ ക്വാറന്റൈനില്‍ ആയതിനാല്‍ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ ചിതയ്ക്ക് തീ കൊളുത്തിയത്.

Advertisment