Advertisment

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശിനി;10 ദിവസത്തിനിടെ 120 മരണം; വരുന്ന ഒരാഴ്ച കോവിഡ് മൂർധന്യത്തിൽ

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കള്ളിക്കാട് തുണ്ടുനട സ്വദേശിനി ഓമന (70) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Advertisment

publive-image

10 ദിവസത്തിനിടെ 120 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

2375 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 90 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടയൊണ് രോഗബാധ. വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

 

covid death covid death kerala
Advertisment