Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്‌കോവ് ദേവസ്യകുട്ടി (43), അജിത്കുമാര്‍ പുഷ്‌കരന്‍ (53) എന്നിവരാണ് മരിച്ചത്.

മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. കുവൈറ്റ് ഓട്ടോ വണ്‍ കമ്പനിയിലെ ജീവനക്കാരനാണ് റീഷ്‌കോവ് (ആദ്യത്തെ ചിത്രം). സൗമ്യ ഭാര്യയും ഗബ്രിയേല്‍ മാത്യൂസ് മകനുമാണ്.

അജിത് കുമാര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു. മംഗഫിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കും.

Advertisment