Advertisment

കോവിഡ്​ ബാധിച്ച്‌​ തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്​ഢി മരിച്ചു

New Update

ഹൈദരാബാദ്​: തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രിയും ടി.എസ്​.ആര്‍ നേതാവുമായ നയനി നരസിംഹ റെഡ്​ഢി അന്തരിച്ചു. 76 വയസായിരുന്നു. കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്​ അന്ത്യം. കഴിഞ്ഞ മാസമാണ് നരസിംഹ റെഡ്​ഢിക്ക്​ കോവിഡ്​ ബാധിച്ചത്​.

Advertisment

publive-image

ഏറെകാലം തൊഴിലാളി യൂനിയന്‍ നേതാവായിരുന്നു. മൂന്നു തവണ മുഷീറാബാദ്​ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. ലെജീസ്ലേറ്റീവ്​ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടി.എസ്​.ആര്‍ അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനൊപ്പം തെലങ്കാനക്ക്​ സംസ്ഥാന പദവി ലഭിക്കുന്നതിന്​ പോരാടിയ നേതാവയിരുന്നു നരസിംഹ റെഡ്​ഢി.

covid death nayani narasimha
Advertisment