Advertisment

സം​സ്ഥാ​ന​ത്ത് 225 കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 225 കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രോ​ഗ​ല​ക്ഷ​ണം കു​റ​ഞ്ഞ​തോ, ഇ​ല്ലാ​ത്ത​തോ ആ​യ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​ണ് ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Advertisment

ഇ​ത്ര​യും സി​എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ലാ​യി 32,979 കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ 19,478 കി​ട​ക്ക​ക​ളി​ല്‍ ഇ​പ്പോ​ള്‍ രോ​ഗി​ക​ളെ ചി​കി​ത്സ​യ്ക്കാ​യി അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് മു​ക്ത​ര്‍​ക്ക് പ​ല വി​ധ അ​സു​ഖ​ങ്ങ​ള്‍ വ​രാ​നി​ട​യു​ള്ള​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ട് . അ​തി​ന് പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്ക് ആ​രം​ഭി​ക്കു​ന്ന കാ​ര്യം അ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​ല​ക്ഷ​ണം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ 38 കോ​വി​ഡ് സെ​ക്ക​ന്‍റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളും സം​സ്ഥാ​ന​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ 18 സി ​എ​സ്‌എ​ല്‍​ടി​സി​ക​ളി​ല്‍ അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ക്കു​ക​യും 689 രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഐ​സി​യു സൗ​ക​ര്യ​ങ്ങ​ള്‍, വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ തു​ട​ങ്ങി രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നും സു​ര​ക്ഷ​യ്ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ പ​ര​മാ​വ​ധി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Advertisment