Advertisment

കുവൈറ്റില്‍ 437 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 103981 ആയി; ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 103981 ആയി. പുതിയതായി നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 605 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 582 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 95511 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 7865 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 125 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2865പേർക്കാണു കൊറോണ വൈറസ്‌ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 738783ആയി.

രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: ഹവല്ലി-117, അഹമ്മദി-92 , ഫർവാനിയ-68, കേപിറ്റൽ-85 , ജഹ്റ-75.

Advertisment