മഹാരാഷ്ട്രയില്‍ പുതുതായി 10320 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 4.22 ലക്ഷം കടന്നു

ന്യൂസ് ബ്യൂറോ, മുംബൈ
Friday, July 31, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 422118 ആയി. 24 മണിക്കൂറിനിടെ 10320 കൊവിഡ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. പുതുതായി 265 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 14994 ആയി. ഇന്ന് 7543 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതുവരെ 256158 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 150662 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×