Advertisment

കോവിഡ്: തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണിന്റെ നില അതീവ ഗുരുതരം

New Update

ചെന്നൈ: കോവിഡ് ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. 72കാരനായ ദുരൈക്കണ്ണ് വെന്റിലേറ്ററില്‍ തുടരുകയാണെന്നും സ്ഥിതി വഷളായതായും ആശുപത്രി അറിയിച്ചു.

Advertisment

publive-image

ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഈ മാസം 13നാണ് ദുരൈക്കണ്ണിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

നേരത്തെ വില്ലുപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദുരൈക്കണ്ണിനെ പിന്നീട് കാവേരിയിലേക്കു മാറ്റുകയായിരുന്നു.

covid 19
Advertisment