Advertisment

രാജ്യത്തെ കൊവിഡ് കേസുകൾ ഇരുപത് ലക്ഷത്തിലേക്ക്: മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബിഹാർ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു: ഉത്തരാഖണ്ഡിൽ 34 ഐറ്റിബിപി ജവാന്മാർക്ക് കൊവിഡ് ബാധിച്ചു

New Update

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ ഇരുപത് ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബിഹാർ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു. മണിപ്പൂരിൽ ഓഗസ്റ്റ് പതിനഞ്ച് വരെ ലോക്ക് ഡൗൺ നീട്ടി. ഹിമാചൽ വൈദ്യുതി മന്ത്രി സുഖ്‌റാം ചൗധരിക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിൽ 34 ഐറ്റിബിപി ജവാന്മാർക്ക് കൊവിഡ് ബാധിച്ചു.

publive-image

മഹാരാഷ്ട്രയിൽ 11,514 പുതിയ രോഗികൾ. ആന്ധ്രയിൽ 10,328ഉം, കർണാടകയിൽ 6,805ഉം, തമിഴ്‌നാട്ടിൽ 5,684ഉം, ഉത്തർപ്രദേശിൽ 4,658ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,79,144. മരണം 4,571. ആന്ധ്രയിൽ ആകെ രോഗബാധിതർ രണ്ട് ലക്ഷത്തിന് അടുത്തെത്തി. ആകെ മരണം 1,753. കർണാടകയിൽ 93 പേർ മരിച്ചതോടെ ആകെ മരണം 2,897ആയി. ആകെ പോസിറ്റീവ് കേസുകൾ 1,58,254. ബംഗളൂരുവിൽ 2,544 പുതിയ കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 67,425ഉം, മരണം 1177ഉം ആയി. ഉത്തർപ്രദേശിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 4,658 പോസിറ്റീവ് കേസുകളും, 63 മരണവും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 2954 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Advertisment