Advertisment

30 സെക്കന്‍ഡില്‍ റിസല്‍ട്ട്, 700 രൂപയില്‍ താഴെ ചെലവ്; കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായേലും ധാരണ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കോവിഡ് പരിശോധനാഫലം 30 സെക്കഡ് കൊണ്ട്  ലഭിക്കുന്നതിനുളള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഇന്ത്യയും ഇസ്രായേലും സഹകരിക്കാന്‍ ധാരണ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുളള നൂതന  സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി പുതിയ പരിശോധനാ കിറ്റ് വികസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്.

Advertisment

publive-image

പരിശോധനാ സംവിധാനം ഇന്ത്യയില്‍ വച്ച് വികസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ വിജയിച്ചാല്‍ ഇന്ത്യയില്‍ തന്നെ വ്യാപകമായി നിര്‍മ്മിക്കാനാണ് പദ്ധതി. തുടര്‍ന്ന് ഇരുരാജ്യങ്ങളും സംയുക്തമായി ലോകമൊട്ടാകെ വില്‍പ്പന നടത്താനും ധാരണയായിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് പരിശോധനാ കിറ്റ് വിപണിയില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകദേശം 700 രൂപയില്‍ താഴെ വിലയ്ക്ക് പരിശോധന കിറ്റ് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.

പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ വരുന്ന ആഴ്ച ഇസ്രായേലില്‍ നിന്നുളള ശാസ്ത്രജ്ഞര്‍ ഇന്ത്യയില്‍ എത്തും. ഇതിന് പുറമേ സാങ്കേതികമേഖലയില്‍ മികവ് തെളിയിച്ച വിദഗ്ധരും ഇവരെ അനുഗമിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ശാസ്ത്ര ഉപദേശകന്‍ ഡോ കെ വിജരാഘവന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ സംഘവുമായി സഹകരിച്ചാണ് പരിശോധന സംവിധാനം വികസിപ്പിക്കുക. രണ്ടാഴ്ച കാലത്തോളം എയിംസിലാണ് ഗവേഷണം നടക്കുക.

വോയ്‌സ്, ബ്രീത്ത് അനലൈസര്‍, ഐസോ തെര്‍മല്‍ തുടങ്ങി വിവിധ ടെസ്റ്റുകള്‍ നടത്താന്‍ ശേഷിയുളള പരിശോധന കിറ്റ് വികസിപ്പിക്കുകയാണ് ലക്ഷ്യം. രോഗിയുടെ ശബ്ദത്തില്‍ ഉണ്ടാകുന്ന മാറ്റം ശ്രദ്ധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് വോയ്‌സ് ടെസ്റ്റ്.

covid test covid test kit
Advertisment