Advertisment

കോവിഡ് ടെസ്റ്റ് ടാര്‍ജറ്റ് തികയ്ക്കാന്‍ സ്വന്തം സാംപിള്‍ നല്‍കിയ ഡോക്ടര്‍ ഒടുവില്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മഥുര: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ കോവിഡ് പരിശോധന ടാര്‍ഗറ്റ് തികയ്ക്കാന്‍ സ്വന്തം സാംപിള്‍ നല്‍കിയ ഡോക്ടര്‍ പിടിയിലായി.

Advertisment

publive-image

ദിവസവും 15 സാംപിളുകളാണ് ഒരു ഡോക്ടര്‍ മാത്രം ഇത്തരത്തില്‍ നല്‍കിയിരുന്നത്. ദിനംപ്രതി പരിശോധന കൂട്ടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇത്തരമൊരു സംഭവം പുറത്തുവന്നിരിക്കുന്നത്.

ഒരു ഡോക്ടര്‍ തന്നെ 15 തവണ സാംപിള്‍ എടുത്തു നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മഥുര ജില്ലയിലെ ബാല്‍ഡിയോടിന്നിലെ കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ രാജ്കുമാര്‍ സരസ്വത്ത് ആണ് ടാര്‍ഗറ്റ് തികയ്ക്കാനായി സ്വന്തം സാംപിള്‍ നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ച സാമ്ബിള്‍ ടാര്‍ഗറ്റു തികയ്ക്കുന്നതിനാണ് താന്‍ സാംപിള്‍ നല്‍കുന്നതെന്ന് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

covid test
Advertisment