Advertisment

സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം യഥാസമയം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച: കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് അറിയുന്നത് ഏറെ വൈകി: രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക നീളാന്‍ ഇത് കാരണമായതായി ആശങ്ക

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം യഥാസമയം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച. കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ഏറെ വൈകിയാണ് ആരോഗ്യ വകുപ്പ് അറിയുന്നത്. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക നീളാന്‍ ഇത് കാരണമായതായി ആശങ്കയുണ്ട്.

Advertisment

publive-image

കോഴിക്കോട് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും വ്യാഴാഴ്ചയാണ് അരയിടത്ത്പാലത്തെ സ്വകാര്യ ലാബില്‍ നടത്തിയ ട്രൂനാറ്റ് ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ച ശേഷം രുചിയും മണവും തിരിച്ചറിയാനാവാതെ വന്നതിനെത്തു‍ടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്ന് വ്യാപാരി പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ സുഹൃത്തായ ഒരു ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്വകാര്യ ലാബിലായിരുന്നു കൊവിഡ് പരിശോധന. പരിശോധനയില്‍ വ്യാപാരിക്കും മകള്‍ക്കും മകളുടെ ഭര്‍ത്താവിനും ഇളയ മകനും രണ്ട് കൊച്ചുമക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യം യഥാസമയം അറിയാഞ്ഞതിനാല്‍ ഇവരുമായി സമ്പര്‍ക്കമുളളവരെ യഥാസമയം നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞില്ല.

Advertisment