Advertisment

കൊവിഡാനന്തര ചികിത്സയ്ക്കായുള്ള പോസ്റ്റ് കൊവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയ്ക്കായുള്ള പോസ്റ്റ് കൊവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡാനന്തര ചികിത്സയുടെ പ്രാധാന്യം നേരത്തെ തന്നെ പറഞ്ഞതാണ്. കൊവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികൾക്ക് ആവശ്യമാണ്. അതിനാവശ്യമായ പോസ്റ്റ് കൊവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കും. അതിനുള്ള മാർഗനിർദേശം ഉടനെ തയാറാക്കും. ടെലിമെഡിസിൻ സൗകര്യം ഇനിയും വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്ത് രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കേസ് പെർ മില്യൺ ഉയർന്നു. ദേശീയ ശരാശരി 5790 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 123524 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെർ മില്യൺ. ഇന്ത്യയിൽ അത് 76440 ആണ്. ഇന്നലെ വരെയുള്ള ആക്റ്റീവ് കേസുകളിൽ 3885 പേർ കൊവിഡ് ഹോസ്പിറ്റലുകളിൽ ചികിത്സയിലാണ്. കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ്് സെന്ററുകളിൽ 2786 പേരും, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 10478 പേരും ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1495 പേരും നിലവിൽ ചികിത്സ തേടുന്നു. വീട്ടിൽ തന്നെ ചികിത്സിക്കുന്നവർ 62,448 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment