Advertisment

തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 1050 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 1050 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1024 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.

Advertisment

publive-image

22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 373 പേരുടെ പരിശോധനാഫലം മാത്രമാണ് ഇന്ന് നെഗറ്റീവായിട്ടുളളത്.

അതേസമയം ജില്ലയില്‍ ഇന്ന് ഒരു മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60) ആണ് മരണമടഞ്ഞത്.

covid trivandrum increase2
Advertisment