Advertisment

സൗദിയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 12,465 ഇന്ന്‍ രോഗമുക്തി നേടിയത് 1007 പേര്‍, മരണം 30.

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 492 പേർ 1007 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 93.89 ശതമാനമായി ഉയർന്നു. അതേസമയം, 30 കോവിഡ് മരണവും 53 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഇരുപത്തിമൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 62,36,859 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 46,037 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ഹഫൂഫ് 50, മക്ക 46, ദമ്മാം 38, റിയാദ് 36 തുടങ്ങി 77 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 12,465 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സ യില്‍ കഴിയുന്നുണ്ട്. ഇവരിൽ 1090 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 331,857 ഉം മരണ നിരക്ക് 4599ഉം 314,793 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷത്തിന് മുകളിലാണ് ഇതുവരെ  982,766 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 23,709,310, ആയി, ചികിത്സയിലുള്ളവര്‍ 7,451,817 പേര്‍.

 

Advertisment