റിയാദ്: സൗദിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ പുതിയ രോഗവാഹകരുടെ എണ്ണം മൂവ്വായിരത്തിന് മുകളിലാണ് 51 പേരാണ് മരണമടഞ്ഞത് ഇതോടെ ആകെ മരണസംഖ്യ 2159 ആയി. 3159 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 226,486 ആയി.
24 മണിക്കൂറിനിടെ 1930 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം ഇതോടെ 163,026 ആയി. 61,309 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2220 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ചെറുതും വലുതുമായ 200 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലായത്. ജൂലായ് പത്ത് വരെ രാജ്യത്ത് ഇതുവരെ ആകെ 21,70,160 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 45,528 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
പുതിയ രോഗികൾ കൂടുതല്‍ റിയാദിലാണ് 296, ജിദ്ദ 209 ദമ്മാം 158, ഹഫൂഫ് 249 തായിഫ് 139, മൊബ്രാസ് 196 , മദീന 134, ഖമിസ്മുശിയാത് 131, മക്ക 108, അബഹ 94, തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 140 നഗരങ്ങളില്‍ നിന്നും 3159 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 12,428,565, ,മരണസംഖ്യ, 558,282 രോഗമുക്തി നേടിയവര്‍ , 7,251,051 ചികിത്സയിലുള്ളവരുടെ എണ്ണം 4,619,232 ആണ്.