Advertisment

സൗദിയില്‍ രണ്ടാഴ്ച്ച കൊണ്ട് അതീവതീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 12% കുറഞ്ഞതായി ആരോഗ്യ മന്ത്രാലയ വക്താവ് . ഇന്ന്‍ പുതിയ കേസുകള്‍ 1402 സ്ഥിരീകരിച്ചു, രോഗമുക്തി നേടിയത് 1775 പേര്‍, മരണനിരക്ക് 35, ചികിത്സയിലുള്ളവര്‍ 34,082 പേര്‍.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1402 പേർ. 1775 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86. 93 ശതമാനമായി ഉയർന്നു. അതേസമയം, 35 കോവിഡ് മരണവും രേഖപ്പെടുത്തി. 243 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്ക റിജിയണിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

റിയാദ് റീജിയണില്‍ 203,അല്‍ ഖസീം 128, ജിസാന്‍ 88, ഹൈല്‍ 77, നജ്റാന്‍ 64 , മദീന 60, അല്‍ ബഹാ 42 തുടങ്ങിയ നഗരങ്ങളിലാണ് കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 34,082 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1992 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 284,226 ഉം മരണസംഖ്യ 3055 ഉം രോഗമുക്തി നേടിയവർ 247,089 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് കോവിഡ് ബാധിതര്‍ ഉള്ളത് .. ആഗസ്റ്റ് ആറു വരെ രാജ്യത്ത് ഇതുവരെ ആകെ 36,26,417  സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 55,556 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ,19,008,420, , മരണസംഖ്യ, , 711,906, രോഗമുക്തി നേടിയത്, 12,195,313 ചികിത്സയില്‍ ഉള്ളവര്‍ 6,101,201പേര്‍.

publive-image

 

Advertisment