Advertisment

കോവിഡിനെ ചെറുക്കാന്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കേണ്ടതില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

New Update

ഡൽഹി: കോവിഡിനെ ചെറുക്കാന്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളായുള്ളവര്‍ക്ക് മാത്രമാണ് മരുന്ന് നല്‍കുന്നത്. എല്ലാവര്‍ക്കും മരുന്ന് നല്‍കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Advertisment

publive-image

കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ എല്ലാ ജനങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു.

2021 തുടക്കത്തില്‍ ബ്രിട്ടിഷ് കമ്പനിയായ ആസ്ത്ര സെനക്കയുമായു ചേര്‍ന്ന വാക്‌സിന്‍ ലഭ്യമാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

31,118 കോവിഡ് കേസുകളാണ് രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 17ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രമാത്രം കുറവ് രേഖപ്പെടുത്തുന്നത്. 94,62,810 പേര്‍ക്ക് ആകെ കോവിഡ് സ്ഥിരീകരിച്ചു.

ഇതിനിടയില്‍ ആസ്ത്ര സെനക്കയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച വാകിസിന്‍ തനിക്ക് മറ്റ് രോഗങ്ങളുണ്ടാക്കിയെന്ന് കാട്ടി ചൈന്നൈ സ്വദേശി രംഗത്ത് വന്നിരുന്നു. ഇതിന് നഷ്ടപരിഹാരമായി 5 കോടി രൂപയാണ് അയാള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ രോഗമുണ്ടായത് വാക്‌സിന്‍ പരീക്ഷിച്ചതുമൂലമല്ലെന്നാ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. മാനനഷ്ടത്തിന് എസ്.ഐ.ഐ 100 കോടിയുടെ കേസാണ് നല്‍കിയിരിക്കുന്നത്.

covid vaccine
Advertisment