Advertisment

കോവിഡ് വാക്സിൻ: ശീതീകരണ യൂണിറ്റുകൾ ലക്സംബർഗിൽ നിന്ന്, മൈനസ് 80 ഡിഗ്രി താപനിലയിൽ വരെ വാക്സിൻ ശേഖരിക്കാനുള്ള സാങ്കേതിക വിദ്യ

New Update

ഡൽഹി: കോവിഡ് വാക്സിന്റെ വിതരണത്തിനായി ശീതീകരണ യൂണിറ്റുകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം യൂണിറ്റുകൾ നിർമ്മിക്കുന്ന ലക്സംബർഗിലെ ബി മെഡിക്കൽ സിസ്റ്റംസ് കമ്പനി അധികൃതർ ഇന്ത്യയിലെത്തുന്നു.

Advertisment

publive-image

കേന്ദ്ര ആരോഗ്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം പ്രതിനിധികളുമായും നീതി ആയോഗ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഉന്നതതല ചർച്ചകൾക്ക് ശേഷം വാക്സിൻ വികസിപ്പിക്കുന്ന ഭാരത് ബയോടെക്, പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡൻ ബയോടെക് പാർക്ക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായും സംഘം ചർച്ച നടത്തും.

മൈനസ് 80 ഡിഗ്രി താപനിലയിൽ വരെ വാക്സിൻ ശേഖരിക്കാനുള്ള സാങ്കേതിക വിദ്യ ബി മെഡിക്കൽ സിസ്റ്റംത്തിനുണ്ട്. ഇന്ത്യയുടെ കോവിഡ് വാക്സിൻ തയ്യാറായാൽ അവയുടെ വിതരണത്തിനായി ശീതീകരണ ബോക്സുകൾ ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഗുജറാത്തിൽ പുതിയ നിർമ്മാണ കേന്ദ്രം ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കോവിഡ് വാക്സിൻ ശേഖരണത്തിനും അവയുടെ വിതരണത്തിനും ശീതീകരണ യൂണിറ്റുകൾ അത്യാവശ്യമാണ്, രാജ്യത്തെ വാക്സിൻ പരീക്ഷണം പൂർത്തിയായാലും അവയുടെ വിതരണത്തിന് ആവശ്യമായ തോതിൽ ശീതീകരണ യൂണിറ്റുകൾ ലഭ്യമാക്കുക എന്നത് കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാണ്.

covid vaccine
Advertisment