Advertisment

'കൊവിഡ് വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക്'; അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

New Update

ഡല്‍ഹി: കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. കേന്ദ്ര സര്‍ക്കാരിനോടാണ് അനുമതി തേടിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യക്കാക്കുന്നതിനായാണ് നീക്കമെന്നും സി.ഇ.ഒ ആദാര്‍ പൂനാവാല അറിയിച്ചു.

Advertisment

publive-image

വാക്‌സിന്‍ രണ്ടാഴ്ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചതിന് പിന്നാലെ അദാര്‍ പൂനാവാല പറഞ്ഞു.

വാക്‌സിന്‍ വിതരണം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യയിലായിരിക്കും വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുക. പിന്നീട് മാത്രമാകും മറ്റു രാജ്യങ്ങളില്‍ വിതരണം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍ നിര്‍മാണത്തിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാക്സിന്‍ ഉത്പാദനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ഓക്‌സ്‌ഫോഡില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയാകും മറ്റുകാര്യങ്ങളെന്നും അദ്ദേഹം അറിയിച്ചു.

covid vaccine covid vaccine india
Advertisment