Advertisment

റഷ്യയിലും ചൈനയിലും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സീനുകൾക്ക് വലിയൊരു പോരായ്മയുണ്ടെന്ന് വിദഗ്ധരുടെ കണ്ടെത്തൽ !

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

റഷ്യയിലും ചൈനയിലും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സീനുകൾക്ക് വലിയൊരു പോരായ്മയുണ്ടെന്ന് വിദഗ്ധരുടെ കണ്ടെത്തൽ. ഈ വാക്സീനുകൾ ഒരു സാധാരണ ജലദോഷ വൈറസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് തന്നെയാണ് മിക്ക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനാൽ തന്നെ വാക്സീന്റെ ഫലപ്രാപ്തി പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധർ പറയുന്നത്.

Advertisment

publive-image

സൈനിക ഉപയോഗത്തിനായി ചൈന അംഗീകരിച്ച കാൻ‌സിനോ ബയോളജിക്‌സിന്റെ വാക്സീൻ, അഡെനോവൈറസ് ടൈപ്പ് 5 അല്ലെങ്കിൽ Ad5 ന്റെ പരിഷ്കരിച്ച രൂപമാണ്. വലിയ തോതിലുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് നിരവധി രാജ്യങ്ങളിൽ അടിയന്തര അനുമതി നേടുന്നതിനായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

പരിമിതമായ പരീക്ഷണങ്ങൾക്ക് ശേഷം ഈ മാസം ആദ്യം റഷ്യയിൽ അംഗീകരിച്ച മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സീനും Ad5 വും സാധാരണ അഡെനോവൈറസും അടിസ്ഥാനമാക്കിയുള്ളതാണ്.

ധാരാളം ആളുകൾക്ക് പ്രതിരോധശേഷി ഉള്ളതുകൊണ്ടാണ് Ad5 ആശങ്കപ്പെടുത്തുന്നതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ വാക്സീൻ ഗവേഷകനായ അന്ന ഡർബിൻ പറഞ്ഞു. അവരുടെ തന്ത്രം എന്താണെന്ന് എനിക്ക് ഉറപ്പില്ല, ഒരുപക്ഷേ അതിന് 70 ശതമാനം ഫലപ്രാപ്തി ഉണ്ടായിരിക്കില്ല. ഇതിന് 40 ശതമാനം ഫലപ്രാപ്തി ഉണ്ടായിരിക്കാം, മറ്റെന്തെങ്കിലും വരുന്നതുവരെ അത് ഒന്നിനേക്കാളും മികച്ചതാണെന്ന് പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്.

ലോകമെമ്പാടുമുള്ള 845,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിന് വാക്സീനുകൾ അനിവാര്യമാണ്. Ad5 രോഗപ്രതിരോധ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് ഗമാലേയ ഗവേഷകർ പറയുന്നത്. രണ്ട് വാക്സീൻ ഡെവലപ്പർമാർക്കും വർഷങ്ങളുടെ പരിചയവും Ad5 അടിസ്ഥാനമാക്കിയുള്ള അംഗീകൃത എബോള വാക്സിനുകളും ഉണ്ട്. എന്നാൽ, പുതിയ ആരോപണങ്ങളോട് കാൻസിനോ, ഗമാലേയ വക്താക്കൾ പ്രതികരിച്ചില്ല.

പലതരം അണുബാധകൾക്കെതിരെ പതിറ്റാണ്ടുകളായി ഗവേഷകർ Ad5- അധിഷ്ഠിത വാക്സീനുകൾ പരീക്ഷിച്ചുവെങ്കിലും ഒന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. ടാർഗെറ്റ് വൈറസിൽ നിന്ന് ജീനുകളെ കടത്തിവിടുന്നതിന് അവർ നിരുപദ്രവകരമായ വൈറസുകളെ ‘വെക്ടറുകൾ’ ആയി ഉപയോഗിക്കുന്നു. ഇതിലൂടെയാണ് കൊറോണവൈറസിനെതിരെ പ്രതിരോധ ശേഷി നേടുന്നത്.

എന്നാൽ, പലർക്കും ഇതിനകം തന്നെ Ad5 നെതിരെ ആന്റിബോഡികൾ ഉണ്ട്. ഇത് കൊറോണ വൈറസിനോട് പ്രതികരിക്കുന്നതിനുപകരം വെക്റ്ററിനെ ആക്രമിക്കാൻ രോഗപ്രതിരോധ സംവിധാനത്തിന് കാരണമായേക്കാം. ഇതോടെ ഈ വാക്സീനുകൾ ഫലപ്രദമല്ലാത്തതാക്കും.

കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. സൗസിങ്, 2011 ൽ ക്ഷയരോഗത്തിനായി കാൻസിനോയുടെ ആദ്യത്തെ Ad5- അധിഷ്ഠിത വാക്സീൻ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ടീമും ഒരു Ad5 കേന്ദ്രീകരിച്ചുള്ള കോവിഡ്-19 വാക്സീൻ വികസിപ്പിച്ചെടുക്കുന്നുണ്ട്. കുത്തിവച്ച കാൻ‌സിനോ വാക്‌സീനേക്കാൾ ഓക്സ്ഫോർഡ് വാക്സീന് ഏറെ മികവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാൻ‌സിനോ വാക്‌സിനിലെ Ad5 വെക്റ്ററിന്റെ ഉയർന്ന ഡോസുകൾ പനി ഉണ്ടാക്കുമെന്നും വാക്‌സീൻ സംശയത്തിന് ആക്കം കൂട്ടുമെന്നും സിങ് ആശങ്കപ്പെടുന്നു. വാക്സീൻ ആന്റിബോഡികളില്ലാത്ത ആളുകളിൽ അവർക്ക് നല്ല പ്രതിരോധശേഷി ലഭിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ധാരാളം പേർക്ക് ഇപ്പോൾ തന്നെ ആന്റിബോഡികൾ ഉണ്ടെന്നും ഫിലാഡൽഫിയയിലെ വിസ്റ്റാർ ഇൻസ്റ്റിറ്റ്യൂട്ട് വാക്സീൻ സെന്ററിന്റെ സ്ഥാപക ഡയറക്ടർ ഡോ. ഹിൽഡെഗണ്ട് എർട്ട് പറഞ്ഞു.

ചൈനയിലും അമേരിക്കയിലും 40 ശതമാനം ആളുകൾക്ക് മുൻപത്തെ Ad5 എക്സ്പോഷറിൽ നിന്ന് ലഭിച്ച ഉയർന്ന അളവിൽ ആന്റിബോഡികളുണ്ട്. ആഫ്രിക്കയിൽ ഇത് 80 ശതമാനം വരെയാകാമെന്ന് വിദഗ്ധർ പറഞ്ഞു. Ad5 അടിസ്ഥാനമാക്കിയുള്ള വാക്സീൻ എച്ച്ഐവി പകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ചില ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നുണ്ട്.

covid vaccine
Advertisment