Advertisment

ചൈനയില്‍ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുമ്പ് തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നതായി പഠനം

New Update

 

Advertisment

വാഷിംഗ്ടണ്‍ : ചൈനയില്‍ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുമ്പ് തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നതായി പഠനം. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ കൊറോണവൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്ന് പഠനം പറയുന്നു. 2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു.

അമേരിക്കന്‍ റെഡ് ക്രോസാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്. സാര്‍സ് കോവ്-2 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ എത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അവസാനം വുഹാനിലാണ് കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്ത് മിക്ക രാജ്യങ്ങളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്താകമാനം ആറുകോടി ജനങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ പകുതിയോടെ തന്നെ യുഎസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഒറ്റപ്പെട്ട കൊവിഡ് കേസുകളുണ്ടായിരുന്നുവെന്നാണ് പഠനം നല്‍കുന്ന സൂചന.

Advertisment